മലപ്പുറം പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ മലയാളമനോരമ സംഘടിപ്പിച്ച തങ്ങള്‍ തണലോര്‍മ ചിത്രദൃശ്യ പ്രദര്‍ശനം സമാപിച്ചു. നൂറുകണക്കിന് ആളുകളാണ് തങ്ങള്‍ തണലോര്‍മയുടെ ഭാഗമാകാന്‍ എത്തിയത്. തങ്ങളുടെ നന്മനിറഞ്ഞ ജീവിത വഴികളിലൂടെയുള്ള ചിത്ര ദൃശ്യ സഞ്ചാരം കാഴ്ച്ചക്കാര്‍ക്കും പുതിയ അനുഭവമായി.
കേരളത്തിലെ മുസ്ലീങ്ങളുടെ പേരറിയാത്തൊരുവികാരമാണ് പാണക്കാട്. ആ വികാരത്തെ അളന്നു തിട്ടപ്പെടുത്തുക അസാധ്യം. അധികാരമില്ലാതെ കേരളാ രാഷ്ട്രീയം രൂപപ്പെട്ടിടം. ഒന്നര പതിറ്റാണ്ട് മുന്‍പാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത്. അദ്ദേഹത്തെ അടുത്തറിയാനാണ് മലയാള മനോരമ ചിത്ര ദൃശ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനം കാണാന്‍ ആളുകള്‍ ഒഴുകിയെത്തിയതില്‍ സന്തോഷമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍.
സ്പീക്കര്‍ എ എന്‍ ഷംസീറായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. സാമൂഹിക സാംസ്കാരിക രാഷ്ടട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും തങ്ങല്‍ തണലോര്‍മ പുതിയ അനുഭവമായി.