ജപ്തി ഭീഷണിയിൽ ആയിരുന്ന കുടുംബത്തിന് മനോരമ ന്യൂസ് വാർത്ത തുണയായി. വാർത്ത വന്നതിനുശേഷം ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് പ്രേക്ഷകർ അയച്ചുകൊടുത്തു. എന്നാൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഇനിയും സുമനസുകളുടെ സഹായം വേണം.
ഒന്നും അറിയാത്തിട്ടും ഈ മകൻ അമ്മയ്ക്ക് പിന്തുണ നൽകുകയാണ് ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ട്. അമ്മയുടെ കണ്ണു നിറഞ്ഞാൽ ഈ മകനത് സഹിക്കുകയുമില്ല. പക്ഷേ മകനറിയില്ലല്ലോ അമ്മയുടെ ദുഖം. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് ലക്ഷ്മിയുടെ അകൗണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ എത്തി പക്ഷേ അതുകൊണ്ട് മതിയാവില്ല.
എങ്കിലും സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ് ലക്ഷ്മി. ഭർത്താവ് സുബ്രഹ്മണ്യൻ തിരൂർ സഹകരണ ബാങ്കിൽ നിന്ന് 8 വർഷം മുൻപ് എടുത്ത വായ്പയാണ് ഇപ്പോൾ തീരാ കടമായി മാറിയിരിക്കുന്നത്. വീട്ടുജോലിയാണ് ലക്ഷ്മിയുടെ ഏക വരുമാനം.