ഐബി ഉദ്യോഗസ്ഥ മേഖയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന്‍റെ മലപ്പുറം എടപ്പാളിലെ വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.വിവാദങ്ങള്‍ക്കു പിന്നാലെ വീട് പൂട്ടി കുടുംബം സ്ഥലം വിട്ടതോടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആവശ്യത്തിനു വെളളവും ഭക്ഷണവും ലഭിച്ചിരുന്നില്ല.
സുകാന്ത് സുരേഷിന്‍റെ എടപ്പാളിലെ വീട്ടില്‍ മുന്തിയ ഇനം എട്ട് പശുക്കളും ഒരു വളര്‍ത്തു നായയുമുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന കോഴികളും ഭക്ഷണം കിട്ടാതെ കൂട്ടിലാണുണ്ടായിരുന്നത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഇടയ്ക്ക് ഭക്ഷണം നല്‍കിയെങ്കിലും അരപ്പട്ടിണിയിലായിരുന്നു വളര്‍ത്തു മൃഗങ്ങളെല്ലാം. ഈ സാഹചര്യത്തിലാണ് വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി സംരക്ഷണം ഏറ്റെടുത്തത്.
മൃഗങ്ങളുടെ സംരക്ഷണം ഗ്രാമപഞ്ചായത്ത് വഴി ഡയറി ഫാര്‍മേഴ്സ് അസോസിയേഷനെ ഏല്‍പിക്കുകയാണ്. ചിലവ് പഞ്ചായത്ത് വഹിക്കും.വിവാദത്തിനു പിന്നാലെ വീടു പൂട്ടിപ്പോയ സുകാന്തും കുടുംബവും എവിടെയാണന്നും വ്യക്തതയില്ല.