പട്ടാമ്പിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലെ ശുചിമുറിമാലിന്യം ഭാരതപ്പുഴയിലേക്ക് ഒഴുക്കിയെന്ന് പരാതി. നാട്ടുകാരുടെ പരാതി ശരിയാണെന്ന് മനസിലാക്കിയ ആരോഗ്യവകുപ്പ് കെട്ടിടം ഉടമയ്ക്ക് നോട്ടിസ് നല്‍കി.
കഴിഞ്ഞ രാത്രി പട്ടാമ്പി പള്ളിപ്പുറം പാതയോരത്ത് ദുർഗന്ധം വമിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചത്. പട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഭാരതപ്പുഴയ്ക്ക് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നാണ് മാലിന്യം ഒഴുകി വിടുന്നതെന്ന് കണ്ടെത്തി.
Also read : അന്‍വര്‍ വിഷയത്തില്‍ വിളിച്ച പൊതുയോഗം റദ്ദാക്കി ലീഗ്; ഒത്തുതീര്‍പ്പെന്ന് അണികള്‍; രോഷം
പട്ടാമ്പിയില്‍ പുഴയോടുചേര്‍ന്ന് അതിഥി തൊഴിലാളികൾ തമ്പടിച്ചിരിക്കുന്ന പല കെട്ടിടങ്ങൾക്കും അനുമതിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പതിനായിരങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ഉറവിടത്തിലേക്ക് മാലിന്യമൊഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.