Untitled design - 1

ഗുരുതര ജനിതക രോഗം ബാധിച്ച നാലര വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സഹായം തേടി കുടുംബം പാണക്കാട് എത്തി. പാലക്കാട് മുതലമടയിലെ വിജയ്, രമ്യ ദമ്പതികളുടെ ഏക മകന്‍ ഉദയധീരന്‍റെ ചികില്‍സക്ക് 24 കോടി രൂപയാണ് ആവശ്യമുളളത്.

 

മാരക ജനിതക രോഗം നാലര വയസുകാരനെ പതിയെ തളര്‍ത്തി തുടങ്ങുകയാണ്. ഇടക്കിടെ വേദനകൊണ്ട് പുളഞ്ഞു കരയും. പേശികളെ തളര്‍ത്തുന്ന ഡുചെന്‍ മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെ ബാധിച്ചത്. 

ചികില്‍സക്ക് വേണ്ട 24 കോടി രൂപ ജനകീയ പങ്കാളിത്തത്തില്‍ സ്വരൂപിക്കാനുളള പരിശ്രമമാണ് പുരോഗമിക്കുന്നത്. ഇന്ത്യയില്‍ തന്നെ അപൂര്‍വമാണീ രോഗം. ദുബായിലെ മെഡ്കെയര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലാണ് ചികില്‍സ. 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം പിന്തുണ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ചികില്‍സക്കായി ഫെഡറല്‍ ബാങ്കിന്‍റെ മുതലമട ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

AC- 10860100208128

Muthalamada Branch

ifsc- FDRL0001086

Gpay- 8891767327 

ENGLISH SUMMARY:

Boy with genetic disorder 24 crores needed as medical aid