പാലക്കാട് ആനക്കര പഞ്ചായത്ത് പരിധിയിൽ തുടർച്ചയായി ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യം തള്ളുമ്പോഴും കുറ്റക്കാരെ കണ്ടെത്താന്‍ നടപടിയില്ല. മാലിന്യം ഒഴുകിപ്പരന്ന് നിരവധി കര്‍ഷകരുടെ വിളകളാണ് ഉപയോഗശൂന്യമായത്. രാത്രിയുടെ മറവിലെ മാലിന്യം തള്ളല്‍ നിയന്ത്രിക്കാന്‍ പൊലീസിനും കഴിയുന്നില്ലെന്നാണ് പരാതി.
ആനക്കര മേലേഴിയം പാടശേഖരത്താണ് വീണ്ടും മലിനജലം ഒഴുക്കിയിരിക്കുന്നത്. നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ദുരിതമാകുന്ന സ്ഥിതി.
ഭാരതപ്പുഴയോരത്ത് കാറ്റാടി കടവിൽ അടുത്തിടെ സമാനമായ രീതിയിൽ മാലിന്യം തള്ളിയിരുന്നു. ആളൊഴിഞ്ഞ പ്രദേശങ്ങളും സിസിടിവി ക്യാമറകൾ ഇല്ലാത്തതും ഇത്തരക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നുണ്ട്. ഇവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
രണ്ട് മാസത്തിനിടെ നാല് തവണയാണ് ആനക്കര പറക്കുളം റോഡിന് സമീപത്തെ പാടത്ത് സംഭരിച്ചു വെച്ചിരുന്ന ടൺ കണക്കിന് നെല്ലിലേക്ക് സാമൂഹ്യവിരുദ്ധർ മലിനജലം ഒഴുക്കി വിട്ടത്. ഇതോടെ കർഷകനായ കൃഷ്ണൻ മുൺട്രോട്ടിന്‍റെ ടൺ കണക്കിന് നെല്ലും നശിച്ചിരുന്നു. പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.