വയനാട് പൂതാടി മണല്‍വയല്‍ വനഗ്രാമത്തിന്‍റെ പുനരധിവാസത്തിനായുള്ള ആവശ്യം ശക്തമാകുന്നു. വനത്തിലൂടുള്ള ദീര്‍ഘമായ യാത്രയും രൂക്ഷമായ വന്യജീവി ശല്യവുമാണ് പുനരധിവാസം സാധ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനു പിന്നില്‍. വനത്തിലൂടെ രണ്ട് കിലോമീറ്ററിലേറെ നടക്കണം മണല്‍വയല്‍ ഗ്രാമത്തിലെത്താന്‍. 26 കുടുംബങ്ങളാണ് ഇവിടെ താമസം. തലമുറകളായി ജീവീച്ചുവന്ന ഇവിടം വിട്ട് പോകാന്‍ ഇവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്.
കൃഷിയായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. എന്നാല്‍ ഇന്ന് അങ്ങനല്ല കാര്യങ്ങള്‍. വനത്തിലൂടുള്ള യാത്ര ദുഷ്കരമായതിനാല്‍ കുട്ടികളുടെ പഠിപ്പ് മുടങ്ങുന്ന സാഹചര്യവും നിലവിലുണ്ട്. ആന ഉള്‍പ്പടെയുള്ള വന്യജീവികളുടെ ആക്രമണം വീടുകളില്‍ വരെ എത്തിയതോടെയാണ് ജനിച്ചുവളര്‍ന്ന മണ്ണ് വിട്ട് തങ്ങളെ പുനരധിവസിപ്പിക്കണം എന്ന ആവശ്യവുമായി മണല്‍വയലുകാര്‍ മുന്നോട്ടുവന്നത്.