ട്രെയിനില്ലാത്ത വയനാട്ടുകാർക്കൊരു പരശുറാം എക്സ്പ്രസ് ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരും ആരാധകരും ഉണ്ടായിരുന്ന കേരളത്തിലെ ആദ്യത്തെ എ സി സ്വകാര്യ ബസ്. പ്രതാപം ഒരുപാടുണ്ടെങ്കിലും പരിഷ്കരിച്ച മോട്ടോർ വാഹന നിയമം മൂലം ബസ് ഇന്ന് നിരത്തിലിറങ്ങാനാവാതെ കട്ടപ്പുറത്താണ്. ആ ബസ് വിശേഷം കാണാം.
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്വകാര്യ ബസ്. പരശുറാം. സുൽത്താൻ ബത്തേരിയിൽ നിന്ന് ഗുരുവായൂരും കടന്ന് പറവൂരിലേക്കായിരുന്നു സർവീസ്. 2008 ൽ തുടങ്ങി. ഒരു ദിവസം പോലും ആള് കുറയാത്ത അപൂർവ ബസ് സർവീസെന്ന പേരും ഈ ബസിനുണ്ടായിരുന്നു.
കേരളത്തിൽ ശിതീകരിച്ച ആദ്യ സ്വകാര്യ ബസും പരശുറാമാണ്. ടിവിയും സ്റ്റോപ്പ് അന്നൗൺസ്മെന്റ് എന്നിങ്ങനെ ഒരു മെട്രോ ട്രെയിൻ പോലെയായിരുന്നു ബസ്. സാമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിനു ഫോളോവേഴ്സ്.. ജയന്തി ജനത ഗ്രൂപ്പിന്റെ പതിനെട്ടു ബസുകളിലൊന്നാണ് പരശുറാം. ട്രെയിനില്ലാത്ത വയനാട്ടിൽ മിക്ക ബസുകൾക്കും കേരളത്തിലോടുന്ന ട്രെയിനുകളുടെയും പേരാണ് നൽകിയത്.
പക്ഷേ... പരശുറാം ബസിന്റെ ഇന്നത്തെ സ്ഥിതി ഇങ്ങനെയാണ്. പരിഷ്കരിച്ച മോട്ടർ വാഹന നിയമത്തിൽ ബസിന് കട്ടപ്പുറത്തു കയറേണ്ടി വന്നു. സൂപ്പർ ക്ലാസ് ടേക് ഓവർ എന്ന പേരിൽ ബസിന്റെ പെർമിറ്റ് അധികൃതർ നീക്കിയതാണ് വെല്ലുവിളിയായത്. താൽക്കാലികമായി ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് അനുവദിചെങ്കിലും 140 കിലോമറ്ററിൻറെ പേരിൽ വീണ്ടും പെർമിറ്റ് നീക്കി..
രണ്ടു തവണ പുതുക്കി പണിതെങ്കിലും നിരത്തിലിറങ്ങാൻ അനുവാദമായില്ല. നമ്പ്യാർക്കുന്നിലെ ഉടമയുടെ വീട്ടിൽ ബസ് കാലങ്ങളായി കിടപ്പുണ്ട്..