wayanad-noolpuzha

TOPICS COVERED

കോളറ മരണം സ്ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. മേഖലയിൽ 209 പേർ നിരീക്ഷണത്തിലായതോടെ മൂന്നിടങ്ങൾ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു..

 

നൂൽപ്പുഴ കുണ്ടാണംകുന്ന് ഊരിൽ കോളറ ബാധിച്ച് യുവതി മരണപ്പെടുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയത്. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ 

ഊരുകളിലെ കുടിവെള്ള സ്രോതസ്സുകളും പരിസരവും അടിയന്തരമായി ശുചീകരിച്ചു. മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് . 

കുണ്ടാണംകുന്ന് ഊരിൽ യുവതിയുടെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയവരും സമീപത്തെ ഊരിലുള്ളവരുമായി 209 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കോളറ റിപ്പോർട്ട് ചെയ്തതോടെ കുണ്ടാണംകുന്ന്, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവിടങ്ങൾ കണ്ടെയ്‌മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലങ്ങൾ പൊലീസ് ബാരിക്കേഡ് വെച്ച് അടയ്ക്കുകയും ചെയ്തു.

ENGLISH SUMMARY:

Prevention activities have been intensified in Nulpuzha Panchayat