വയനാട് പനമരം പഞ്ചായത്തിന്‍റെ കോഴിയും കൂടും പദ്ധതിയിൽ വായ്പ തട്ടിപ്പിന് ഇരയായവർ സ്വകാര്യ ബാങ്കിലെത്തി പ്രതിഷേധിച്ചു. പദ്ധതിയിൽ അംഗങ്ങളായ കുടുംബശ്രീ പ്രവർത്തകരാണ് യുഡിഎഫിന്‍റെ നേതൃത്വത്തിൽ ബാങ്കിലെത്തി പരാതി ഉന്നയിച്ചത്.
പനമരം പഞ്ചായത്തിന്‍റെ കോഴിയും കൂടും പദ്ധതിയിൽ അംഗങ്ങളായവരാണ് വെട്ടിലായത്. പദ്ധതിയിൽ പെട്ടവരുടെ പേരിൽ അവർ പോലും അറിയാതെ വായ്പകൾ എടുക്കപ്പെട്ടു. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെയാണ് ഉപഭോക്താക്കൾ ബാങ്കിലേക്ക് പ്രതിഷേധവുമായെത്തിയത്
പദ്ധതിക്ക് അപേക്ഷ നൽകുമ്പോൾ ഉപഭോക്ത വിഹിതമായി 4000 രൂപ മാത്രം അടച്ചാൽ മതിയെന്നാണ് അറിയിച്ചിരുന്നത് എന്നാൽ ഇതിനുശേഷം ജപ്തി നോട്ടിസുകൾ എത്തിയപ്പോഴാണ് ബാങ്കിൽ ലോൺ ഉള്ള കാര്യം പലരും അറിയുന്നത്. ഇതിനോടാകം പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ പത്തോളം പേർക്ക് ജപ്തി നോട്ടിസ് ലഭിച്ചു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിടിക്കുന്ന നടപടി തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും യുഡിഎഫിന്‍റെ മുന്നറിയിപ്പ്.