വയനാട് ചേകാടിയിലെ അനധികൃത കുതിരഫാമിനെതിരെ നടപടിയെടുക്കുന്നതിൽ റവന്യു വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. കർഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുമെന്ന് മാസങ്ങൾക്കു മുമ്പ് റിപ്പോർട്ട് നൽകിയിട്ടും ജില്ലാ കലക്ടർ അടക്കമുള്ളവർ വേണ്ട വിധം പരിഗണിച്ചില്ലെന്ന് ആരോപണം. വിഷയത്തിൽ റവന്യു വകുപ്പിന്റെ നീക്കം ദുരൂഹമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.
നെൽവയൽ നികത്തി പുൽപ്പള്ളിക്കടുത്ത് ചേകാടിയിൽ നിർമിച്ച കുതിര ഫാമിനെതിരെ റിപ്പോർട്ട് നൽകിയിട്ടും റവന്യു വകുപ്പ് കാര്യമായി പരിഗണിച്ചില്ലെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ ആരോപണം. മനോരമന്യൂസ് വാർത്തയിലൂടെ ഫാമിന്റെ ഗുരുതര നിയമ ലംഘനം ബോധ്യപ്പെട്ടിരുന്നെന്നും ജില്ലാ വികസന സമിതി യോഗത്തിനു ശേഷം വിശദമായ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയിട്ടും നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നും സംഷാദ്
Also Read; ജീവിതം തകര്‍ത്ത് വാഹനാപകടം; നഷ്ടപരിഹാരം തേടിയുള്ള നിയമയുദ്ധത്തിന് മൂന്നാണ്ട്
ഫാമിനെതിരെ പ്രദേശത്തെ ആദിവാസികളും കർഷകരും കടുത്ത പ്രതിഷേധമുയർത്തിയിട്ടും വകുപ്പ് അനങ്ങിയില്ല. നിയമലംഘനം തുടർന്നിട്ടും കലക്ടറടക്കമുള്ളവർ കാലതാമസം വരുത്തി. കടുത്ത നിയമലംഘനം മനോരമന്യൂസ് പുറത്തുകൊണ്ടു വന്നിട്ട് മൂന്നു മാസമായി.
നാനാഭാഗത്തു നിന്നും പ്രതിഷേധമുയർന്നിട്ടും ജില്ലാ ഭരണകൂടത്തിനു ഒരു അനക്കവുമില്ല. വിഷയത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം സബ് കലക്ടർക്ക് നിർദേശം നൽകിയിരുന്നു. അധികൃതർ നിയമലംഘനത്തിനു മുന്നിൽ കണ്ണടക്കുമ്പോഴും ചേകാടിയിൽ ഫാമിന്റെ പ്രവർത്തനം തകൃതിയായി നടക്കുന്നുണ്ട്. കലക്ടറുടെതടക്കം നിസാംഗത തുടർന്നാൽ ഫാമിനു മുന്നിൽ അനിശ്ചിതകാല സമരമിരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ