വയനാട് കൊളവയലിൽ പ്രവർത്തിക്കുന്ന അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. സംസ്കരണ കേന്ദ്രത്തിലേക്ക് മാലിന്യവുമായി വന്ന വാഹനം കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞു.
അഞ്ചുവർഷം മുമ്പാണ് സ്വകാര്യ വ്യക്തി കൊളവയലിൽ അറവു മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങിയത്.
നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൂട്ടിയെങ്കിലും മാസങ്ങൾക്ക് മുൻപ് പിന്നെയും തുറന്നു. ഏറെ നാളായി പരാതിപ്പെട്ടിട്ടും
പരിഹാരമില്ലാതെ വന്നതോടെയാണ് ഇവിടേക്ക് മാലിന്യവുമായി വന്ന വണ്ടി നാട്ടുകാർ തടഞ്ഞത്.