കരകൗശല മേഖലയെ പ്രോള്‍സാഹിപ്പിക്കാനായി കെ.ടി.ഡി.സിയുടെ കീഴില്‍ കോവളം വെള്ളാറില്‍ ആരംഭിച്ച ക്രാഫ്റ്റ് വില്ലേജ് കാടുകയറി നശിക്കുന്നു. പത്തുകോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതിയാണ് ആര്‍ക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
2016 മാര്‍ച്ചിലായിരുന്നു ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം. പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവുമായിരുന്നു വില്ലേജിന്റെ ലക്ഷ്യം. 2000 പേര്‍ക്കിരിക്കാവുന്ന ഒാപ്പണ്‍ ഒാഡിറ്റോറിയം, കുട്ടികളുടെ പാര്‍ക്ക്, ആംഫി തിയേറ്റര്‍, ഫുഡ്കോര്‍ട്ട് ഇങ്ങനെപോകുന്നു സൗകര്യങ്ങള്‍. പക്ഷെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വെറും അഞ്ച് സ്റ്റാളുകള്‍ മാത്രം. ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ട് ഇടതു വലതു സര്‍ക്കാരുകള്‍ 11 കോടി ചെലവിട്ട പദ്ധതിയുടെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. സാമൂഹ്യ വിരുദ്ധരുടെ ശല്യം മാത്രമല്ല, മോഷണവും ഇവിടെ പതിവായി.
മുഖ്യമന്ത്രിക്കുള്‍പ്പടെ ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. വാഗ്ദാനങ്ങള്‍ കേവലം പാഴ് വാക്കാകുമ്പോള്‍ അവഗണിക്കപ്പെടുന്നത് കേരളത്തിന്റെ കരകൗശല മേഖലകൂടിയാണ്. ഒന്നും ശരിയാകാത്ത നാളുകളുടെ തുടര്‍ക്കഥ