Kollam-cheriazheekkal-Govt-school

നൂറുശതമാനം വിജയം നേടുന്ന സര്‍ക്കാര്‍ സ്കൂളിനോട് അധികൃതരുടെ അവഗണന. ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൊല്ലം ചെറിയഴീക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളില്‍ മതിയായ സൗകര്യങ്ങളില്ലാത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു.

എസ്എസ്എല്‍സി പരീക്ഷയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവമായി ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്്കൂളിന് നൂറ്മേനിയാണ് വിജയം. സുനാമി ബാധിത മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന് 125 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴും സ്കൂളില്‍ മതിയായ സൗകര്യമില്ല. ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഭൂരിഭാഗം കെട്ടിടങ്ങളും. മുപ്പത് വര്‍ഷം മുന്‍പാണ് അവസാനമായി സ്കൂളില്‍ ഒരു കെട്ടിടം പണിതത്. അതാകട്ടെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുമാണ്. കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശവുമുണ്ട്. 

അടുത്ത അധ്യന വര്‍ഷത്തിന് മുന്‍പ് പുതിയ കെട്ടിടം നിര്‍മിച്ചില്ലെങ്കില്‍ സ്കൂള് പൂട്ടേണ്ടിവരുമെന്നാണ് പിടിഎ പറയുന്നത്.