amboori

കനത്തമഴയില്‍ തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ ഷെഡ് കെട്ടി വിശ്രമിക്കുന്നതിനിടെയാണ് ഉരുള്‍പൊട്ടി വെള്ളം ഒഴുകിയെത്തിയത്. ഇവര്‍ ഒാടി മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിലില്‍ മൂന്ന് ഹെക്ടറിലേറെ കൃഷിഭൂമി ഒലിച്ചുപോയി.

ആദിവാസി മേഖലയായ തൊടുമല വാര്‍ഡിലെ കുന്നത്തുമല ഒാറഞ്ചിക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. ഉച്ചക്ക് രണ്ട്മണിയോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ ഷെഡ് കെട്ടി വിശ്രമിക്കുന്നതിനിടെയാണ് ഉരുള്‍പൊട്ടി വെള്ളം ഒഴുകിയെത്തിയത്. ഇവര്‍ ഒാടി മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഉരുള്‍പൊട്ടലില്‍ മൂന്ന് ഹെക്ടറിലേറെ കൃഷിഭൂമി ഒലിച്ചുപോയി. ഒാറഞ്ചിക്കാട് മലയുടെ മുകള്‍ഭാഗത്താണ് ഉരുള്‍പൊട്ടിയത്. 

വന്‍ശബ്ദത്തോടെ ഒഴുകി വന്ന വെള്ളവും മണ്ണും രണ്ട് തോടുകളിലായി നിറഞ്ഞ് അടിവാത്ത് നെയ്യാര്‍ ജലസംഭരണിയിലേക്ക് ഒഴുകുകയായിരുന്നു. ചിലയിടത്ത് വെള്ളം ഗതിമാറിയും ഒഴുകി. വ്യാപകമായ രീതിയില്‍‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

മൂന്നു ദിവസമായി ഇവിടെ കനത്ത മഴയാണ് ലഭിക്കുന്നത്. അമ്പൂരി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതായി അടുത്തിടെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു