kundara-hospital

കൊല്ലം മുളവനയിലെ മൃഗാശുപത്രി അപകടാവസ്ഥയില്‍. പതിനഞ്ചു വര്‍ഷം മുന്‍പ് പണിത കെട്ടിടം ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന നിലയിലാണ്. പരിസരം കാട് മൂടിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.

കുണ്ടറ മുളവനയില്‍ മൃഗാശുപത്രിക്കായി 2004 ലാണ് ഈ കെട്ടിടം പണിതത്. അതിനു േശഷം ഇന്നുവരെ ഒരു അറ്റകുറ്റപണിയും നടത്തിയിട്ടില്ല. മേല്‍ക്കുരയില്‍ ചെടികള്‍ വളര്‍ന്നതു മൂലം മഴവെള്ളം ഒഴുകി പോകില്ല. മൃഗാശുപത്രിയുടെ പരിസരം കാട് മൂടി കിടക്കുകയാണ്. ഇഴജന്തുകളുടെ താവളമാണ് ഇവിടമിപ്പോള്‍.  

ആശുപത്രി നവീകരിക്കണമന്ന് ആവശ്യപ്പെട്ട് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലന്നും നാട്ടുകാര്‍ ആരോപിച്ചു.