സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ ബഗ്ഗികളൊരുക്കി തിരുവനന്തപുരം മൃഗശാല. അവധിക്കാലമായതോടെ കുട്ടികളടക്കം നിരവധിപ്പേരാണ് മൃഗശാലയിലെത്തുന്നത്. പുതുതായി വാങ്ങിയ രണ്ട് ബഗ്ഗികളുടെ ഫ്ലാഗ് ഓഫ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. മുന്‍പുണ്ടായിരുന്ന നാല് ബഗ്ഗികള്‍ക്കൊപ്പം രണ്ട് ബഗ്ഗികള്‍ക്കൂടിയെത്തിയതോടെ സന്ദര്‍ശകര്‍ക്ക് ഇനി നടന്നു മടുക്കാതെ മൃഗങ്ങളെക്കാണാം.
മുതിര്‍ന്നവര്‍ക്ക് അറുപത് രൂപയും, കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് ഈടാക്കുന്നത്. നാനൂറ്റി എണ്‍പത് രൂപ നല്‍കിയാല്‍ കുടുംബവുമൊത്ത് ഒരുമിച്ചു സഞ്ചരിക്കാനും അവസരമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങള്‍ ഉടന്‍തന്നെ മൃഗശാലയിലെത്തും. മഴക്കാലമാകുന്നതോടെ പുതുതായി രണ്ട് ബഗ്ഗികള്‍ക്കൂടി വാങ്ങാനാണ് തീരുമാനം.
Thiruvananthapuram Zoo has prepared more buggies for visitors to travel