തിരുവല്ല കുറ്റൂരിലെ വാടകക്കെട്ടിടത്തില്‍ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതായി നാട്ടുകാരുടെ പരാതി. സമീപത്തെ ഓടയിലേക്കും മാലിന്യം തള്ളുകയാണ്. കക്കൂസ് മാലിന്യമടക്കം മണിമലയാറ്റിലേക്ക് ഒഴുകി എത്തുന്നുവെന്നും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നുമാണ് നാട്ടുകാരുടെ പരാതി.
നിലക്കെട്ടിടത്തിനെതിരെയാണ് പരാതി. കെട്ടിട ഉടമ വിദേശത്താണ്. ഇതരസംസ്ഥാനത്തൊഴിലാളികളാണ് നിലവിലെ താമസക്കാര്‍. കക്കൂസ് മാലിന്യം റോഡിലേക്കും ഓടയിലേക്കും ഒഴുക്കുന്നു എന്നാണ് പരാതി. അസഹ്യദുര്‍ഹന്ധമാണെന്നും രോഗികള്‍ അടക്കം അയല്‍ക്കാര്‍ ബുദ്ധിമുട്ടിലാണ്. കുറ്റൂര്‍ ജംക്ഷന് തൊട്ടടുത്താണ് കെട്ടിടം. ഓടവഴി മാലിന്യം ഒഴുക്കുന്നത് മണിമലയാറ്റില്‍ കലരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു
മഴക്കാലത്ത് ഓടകവിഞ്ഞ് വെള്ളം ഒഴുകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വളപ്പിലെ സെപ്റ്റിക് ടാങ്കുകള്‍ എത്രയുണ്ടെന്നും പോലും വ്യക്തമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം വലിച്ചെറിയുന്നതുംപതിവാണ്. കുടിവെള്ളം മലിനമാകുന്നുവെന്നും പരാതിയില്‍ പറയുന്നു.