prakkulamschool

കൊല്ലത്തെ അഷ്ടമുടിക്കായലിലെ മല്‍സ്യസമ്പത്തിനെക്കുറിച്ച് പാട്ടിലൂടെയും രുചിയിലൂടെയും അടുത്തറിഞ്ഞ് കുട്ടികളുടെ പഠനം. പ്രാക്കുളം ഗവണ്‍‌മെന്റ് എല്‍പി സ്കൂളിലെ കുട്ടികളാണ് കവി കുരീപ്പുഴ ശ്രീകുമാറിനൊപ്പം പാട്ടും രുചിയുമായി കായല്‍പെരുമ ആസ്വദിച്ചത്. 

കവി കുരീപ്പുഴയുടെ പാട്ടിനൊപ്പം കുട്ടികളും ഒന്നായി. അഷ്ടമുടിക്കായലിനെയും കായലിലെ മല്‍സ്യസമ്പത്തിനെയും കവി കുട്ടികളെ പാട്ടിലൂടെ പഠിപ്പിച്ചു. 

  എല്ലാവരും പാചക വിദഗ്ദരായാണ് സ്കൂളിലെത്തിയത്. തലപ്പാവ് അണിഞ്ഞ് കുട്ടിക്കൂട്ടങ്ങള്‍ മീന്‍ രുചിയുടെ പാത്രം തുറന്നു. ഒരോരുത്തരും വിവിധങ്ങളായ കായല്‍ മീന്‍ പാചകം ചെയ്താണ് കൊണ്ടുവന്നിരുന്നു. കാരലും, കൊഞ്ചും, പ്രാച്ചിയും കക്കയുമൊക്കെ എങ്ങനെ തയാറാക്കാമെന്ന് ചിലരൊക്കെ പഠിക്കുകയും ചെയ്തു.