kadackal-school

കൊല്ലം കടയ്ക്കലില്‍ ഗവണ്‍മെന്റ് സ്കൂളില്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത്.  പ്രദേശത്തെ മാനേജുമെന്റ് സ്കൂളുകളില്‍ അധിക ബാച്ച് അനുവദിച്ചിട്ടും സര്‍ക്കാര്‍ സ്കൂളിനെ അവഗണിച്ചതായാണ് പരാതി. 

കടയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ 592 പേരാണ് എസ്എസ്എല്‍സി ജയിച്ചത്. ഇതില്‍ 155 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരാണ്. പക്ഷേ സ്കൂളില്‍ പഠിക്കാനാകില്ല. മൂന്നു ബാച്ചുകളിലായി 150 കുട്ടികൾക്ക് മാത്രമേ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചുളളു. 20% വർധനയില്‍ 30 കുട്ടികൾക്ക് കൂടി പഠനം നടത്താം. മറ്റ് കുട്ടികള്‍ എവിടെ പോകും.

                     

 

സിപിഐയുടെ മാനേജുമെന്റിന് കീഴിലുളള സ്കൂളില്‍ ഉള്‍പ്പെടെ അധിക ബാച്ച് അനുവദിച്ചെങ്കിലും സര്‍ക്കാര്‍ സ്കൂളിനെ അവഗണിച്ചെന്നാണ് പരാതി. അധിക ബാച്ച് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിവേദനം അധ്യാപകര്‍ക്ക് കൈമാറി.

                     

പ്ലസ് വണ്‍ പ്രവേശനം കണക്കാക്കി കുട്ടികള്‍ എട്ടാംക്ളാസ് മുതല്‍ മാനേജുമെന്റ് സ്കൂളുകളിലേക്ക് മാറുന്നതായും അധ്യാപകര്‍ പറയുന്നു. ഇത് സര്‍ക്കാര്‍ സ്കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍ തേടുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും.

ENGLISH SUMMARY:

Students and Teachers Protest Over Plus One Admission Issues