തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത രോഗിയുടെ മുറിവില്‍ കയ്യുറ വെച്ച് തുന്നിക്കെട്ടിയതായി പരാതി. വേദനകാരണം മുറിവിലെ കെട്ടഴച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും നെടുമങ്ങാട് സ്വദേശി ബി.ഷിനു . ഇതൊരു സാധാരണ നടപടിയാണെന്നും , പഴുപ്പും രക്തവും കളയാനുള്ള ചെലവു കുറഞ്ഞ മാര്‍ഗമാണെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാല്‍ വേദന കാരണം സമീപത്തുള്ള നെടുമങ്ങാട് ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഇക്കാര്യം ഡോക്ടര്‍ പറഞ്ഞില്ലെന്നും ഷിനു പ്രതികരിച്ചു.
മുതുകിലെ മുഴ മാറ്റാന്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നെടുമങ്ങാട് സ്വദേശി ഷിനുവിനു ശസ്ത്രക്രിയ ചെയ്തത്. വീട്ടിലേക്ക് മടങ്ങിയ ഷിനുവിനു വേദന കലശലായതിനെ തുടര്‍ന്നു കെട്ടഴിച്ചു പരിശോധിച്ചു. അപ്പോഴാണ് കയ്യുറയുടെ ഭാഗം പുറത്ത് കണ്ടത്.
എന്നാല്‍ പഴുപ്പും രക്തവും കളയാനുള്ള ചെലവു കുറഞ്ഞ മാര്‍ഗമാണിതെന്നും ഗ്ലൗ ഡ്രെയിനെന്നാണ് മെഡിക്കല്‍ ടേമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ടും , ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ സുരേഷും പ്രതികരിച്ചു. എന്നാല്‍ വേദന കലശലായതിനെ തുടര്‍ന്നു നെടുമങ്ങാട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇക്കാര്യം ഷിനുവിനെ അറിയിച്ചില്ല