TOPICS COVERED

തിരുവനന്തപുരം വെള്ളായണി കായലിനു കുറുകേ പാലം നിര്‍മിക്കുന്നു. മഴപെയ്താല്‍ ഉടന്‍ വെള്ളം കയറുന്ന അപകടാവസ്ഥയിലായ പാലം മാറ്റി നിര്‍മിക്കണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഒരുപാട് തറക്കല്ലിടല്‍ കണ്ട നാട്ടുകാര്‍ ഇത്തവണയെങ്കിലും പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്. 13 നാണ് നിര്‍മാണോദ്ഘാടനം.

30.2 കോടി ചിലവിട്ടാണ് പൂങ്കുളം കാക്കാമൂലം റോഡിനെ ബന്ധിപ്പിച്ച് 173 മീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കുന്നത്. 13 മീറ്ററാണ് വീതി. 5 സ്പാനുകളിലായി പാലം നിര്‍മിക്കാനാണ് ഭരണാനുമതിയാത്. എല്ലാതവണത്തേയും പോലെയല്ല ഇത്തവണ പാലം യാഥാര്‍ഥ്യമാകുമെന്നാണ് എം.എല്‍.എയുടെ ഉറപ്പ്. 24 മാസമാണ് നിര്‍മാണ കാലാവധിയായി കരാറില്‍ പറഞ്ഞിരിക്കുന്നത്.

ENGLISH SUMMARY:

Trivandrum Vellayani Bridge under construction.