മഴ കനത്തോടെ ആലപ്പുഴ പുന്നപ്ര തീരത്ത് കടലാക്രമണ ഭീഷണി രൂക്ഷം. ഈ തിരഞ്ഞെ നൂറോളം വീടുകളിൽ കടൽ വെള്ളം കയറുമെന്ന സ്ഥിതിയാണ്. കടൽ ഭിത്തി തകർന്നതാണ് കടലാക്രമണം ശക്തമാകാൻ കാരണം .
പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്‍ററിന് വടക്കോട്ട് ഒരു കിലേമീറ്ററോളം തീരത്താണ് ദിവസങ്ങളായി കടൽ കലി തുള്ളുന്നത്. തീരത്തോട് ചേർന്നുള്ള 100 ലധികം വീടുകൾ തകർച്ചാ ഭീഷണിയിലാണ്. വർഷങ്ങൾക്കു മുൻപ് നിർമിച്ച കടൽ ഭിത്തി തകർന്നടിഞ്ഞതാണ് കടലാക്രമണം ശക്തമാകാൻ കാരണം.
കടല്‍ഭിത്തിയുടെ കല്ലുകളെല്ലാം കടലെടുത്തു. പുതിയ കടൽ ഭിത്തി നിർമാണം നടക്കാത്തതിനാൽ പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്‍ററും തകർച്ചാ ഭീഷണിയിലാണ്.ഇവിടെ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്ക് തകർച്ചാ ഭീഷണിയെ തുടർന്ന് അഴിച്ചു മാറ്റിയിരുന്നു. പുലിമുട്ടോടു കൂടിയ കടൽ ഭിത്തി നിർമാണം നടത്തിയില്ലെങ്കിൽ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ മുതൽ കൊച്ചു പൊഴി വരെയുള്ള പ്രദേശം ഇല്ലാതാകുമെന്ന ആശയങ്കയും തീരദേശവാസികള്‍ പങ്കുവയ്ക്കുന്നു.