stray-dog

TOPICS COVERED

കായംകുളം നഗരത്തിൽ തെരുവ് നായ ആക്രമണം. ഏഴു വയസുകാരി അടക്കം 9 പേർക്ക് പരുക്കേറ്റു . നബീസ എന്ന സ്ത്രീയുടെ തള്ളവിരൽ നായ കടിച്ചെടുത്തു.  ഇന്നു രാവിലെയാണ് കായംകുളം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.ഒൻപതുപേർക്ക് പരിക്കേറ്റു. 

 

ചേരാവള്ളിയിൽ വീടിന്റെ സമീപത്തും വീടിനുള്ളിലും കയറിയാണ് തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റ നബീസ , ചെല്ലമ്മ എന്നിവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ഏഴു പേരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.നബീസയുടെ തള്ളവിരൽ നായ കടിച്ചെടുത്തു.  പരുക്കേറ്റവരിൽ ഏഴുവയസുകാരി ശ്രേയയും സോഡാ നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയുമുണ്ട് ആളുകളെ കടിച്ച ശേഷം ഓടിപ്പോയ നായയെ കണ്ടെത്താൻ കഴിഞ്ഞില്ല. കായംകുളം നഗരത്തിൻ്റെ പലഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരു മാസത്തിനിടെ കായംകുളത്ത് നിരവധി പേർക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു 

Stray dog attack in Kayamkulam 10 people injured: