mlas-song

TOPICS COVERED

അമ്പലപ്പുഴ നീർക്കുന്നത്ത് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടന ചടങ്ങിലെ സ്വാഗത ഗാനം ഏവരുടെയും മനം കവർന്നു. എച്ച് സലാം എഎംഎല്‍എ യാണ് ഗാനം രചിച്ചത്. 

 

അമ്പലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ: യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയായിരുന്നു. സ്വാഗതഗാനം വേണമെന്ന അധ്യാപകരുടെ ആവശ്യത്തെത്തുടർന്നാണ് സ്കൂളിലെ മുൻ എസ്എംസി ചെയർമാൻ കൂടിയായ എച്ച്.സലാം ഈ പാട്ടെഴുതിയത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പാട്ടിൻ്റെ ദൃശ്യാവിഷ്ക്കാരം വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവതരിപ്പിച്ചത് 

14 അധ്യാപകർ ചേർന്നു പാടിയ ഗാനത്തിന്‍റെ ദൃശ്യാവിഷ്ക്കാരത്തിൽ 10 വിദ്യാർത്ഥികൾ പങ്കെടുത്തു.സംഗീത സംവിധായകൻ രാജു പനയ്ക്കലാണ് എം.എൽ.എ യുടെ വരികൾക്ക് ഈണം പകർന്നത്. മൂന്നു ദിവസം കൊണ്ടാണ് അധ്യാപകർ വിദ്യാർത്ഥികളെ ഒരുക്കി ദൃശ്യാവിഷ്ക്കാരം ചിട്ടപ്പെടുത്തിയത്.