TOPICS COVERED

മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടാതെ ആലപ്പുഴ തോട്ടപ്പള്ളിയിലെ മൽസ്യ ബന്ധന തുറമുഖം. ബോട്ടുകൾക്കും വലിയ വള്ളങ്ങള്‍ക്കും തുറമുഖത്തേക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടാം ഘട്ട വികസനവും പ്രഖ്യാപനത്തിലൊതുങ്ങി.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. രണ്ടാം ഘട്ട വികസനം കടലാസിലൊതുങ്ങിയതോടെ തുറമുഖം നോക്കുകുത്തിയായി. പൊഴിമുഖത്ത് മണലടിഞ്ഞതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയില്ല.ത്ത സ്ഥിതിയാണ്. 1987 ൽ ഫിഷ് ലാൻ്റിംഗ് സെൻ്ററായി തുടങ്ങിയതാണ് തോട്ടപ്പള്ളിയിലെ തുറമുഖം. 2011 ൽ തുറമുഖത്തിന്‍റെ ആദ്യ ഘട്ട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടന്നു.15 കോടിയോളം രൂപ  ചെലവഴിച്ച് നിർമിച്ച ഹാർബർ മൂന്ന് വർഷം പിന്നിട്ടപ്പോൾ പ്രവർത്തന രഹിതമായി. 

പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐആർഇക്ക് അനുമതി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കരിമണൽ ഖനനം തോട്ടപ്പള്ളിയിൽ ആരംഭിച്ചത് ചെറിയ വള്ളങ്ങൾ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്. 200 ഓളം വലിയ വള്ളങ്ങൾക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപ കൽപ്പന ചെയ്തത്. മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. 

മണലടിയാതിരിക്കാൻ ആരംഭിച്ച പുലിമുട്ട് നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വന്നു പോകുന്ന തുറമുഖത്ത് ശുചിമുറികൾ ഇല്ല. ട്രോളിംഗ് നിരോധനത്തിന് ശേഷം തിരക്ക് വർധിച്ചതോടെ തുറമുഖ പരിസരത്ത് മാലിന്യം നിറഞ്ഞിരിക്കുകയാണ്.

ENGLISH SUMMARY:

Fishing port in Alappuzha, Thottappally remanis unoperated.