snake

TOPICS COVERED

ആലപ്പുഴയിലെ പാമ്പുപിടുത്ത ടീം കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. പാമ്പുകളെ പിടികൂടാൻ പതിനാറ് പേർക്ക് കൂടി വനം വകുപ്പ് പരിശീലനം നൽകി. ഇഴജന്തുക്കളെ പിടിക്കാൻ ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.  

 

ഇഴജന്തുക്കളെന്നു കേട്ടാൽ പേടിച്ചോടുന്നവരാണ് പലരും . എന്നാൽ ആലപ്പുഴയിലെ പാമ്പുപിടുത്തക്കാരുടെ സംഘത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി. ശാസ്ത്രീയമായി പാമ്പുകളെ എങ്ങിനെ പിടിക്കാം. പിടിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. 

മൂന്നുവർഷത്തിലധികമായി പാമ്പിനെ പിടിക്കാൻ വനം വകുപ്പ് പരിശീലനം നൽകുന്നുണ്ട്. നാട്ടുകാരുടെയും ഒപ്പം പാമ്പുകളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിത്.  സംസ്ഥാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾക്കാണ് വനം വകുപ്പ് പാമ്പുകളെ പിടിക്കാൻ ഇതുവരെ പരിശീലനം നൽകിയിട്ടുള്ളത്. ഇവർ പ്രതിവർഷം പന്ത്രാണ്ടായിരത്തിലധികം പാമ്പുകളെ പിടികൂടുന്നുണ്ട്. പരിശീലനം നേടാൻ ആഗ്രഹമുള്ളവർ വനംവകുപ്പിൻ്റെ സാമൂഹിക വനവൽക്കരണ വിഭാഗം ഓഫിസിൽ അപേക്ഷ നൽകണം. അല്ലെങ്കിൽ സർപ്പ എന്ന ആപ്പിൽ റജിസ്റ്റർ ചെയ്യണം.  പാമ്പ് പിടുത്തക്കാരുടെ മൊബൈൽ ഫോൺ നമ്പരും സർപ്പ ആപ്പിൽ നിന്ന് കിട്ടും.

Alappuzha snake poaching team expanded to include more members: