TOPICS COVERED

അപ്പര്‍കുട്ടനാട്ടിലേക്കും കാട്ടുപന്നിക്കൂട്ടമെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവല്ല നഗരത്തിനടുത്ത പ്രദേശങ്ങളിലാണ് കാട്ടുപന്നികള്‍ കൂട്ടമായെത്തി ചേനക്കൃഷി നശിപ്പിച്ചത്. ഇതോ‌ടെ പരിഭ്രാന്തരായിരിക്കുകയാണ് നാട്ടുകാരും കര്‍ഷകരും.

അപ്പര്‍ കുട്ടനാട്ടിലെ തിരുവല്ല പെരിങ്ങരയില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജനവാസ മേഖലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് കാട്ടുപന്നികള്‍ കൂട്ടമായെത്തിയത്. കുഞ്ഞുങ്ങളുള്‍പ്പെടെ 20ലധികം കാട്ടുപന്നികളെത്തി. കാട്ടുപന്നികളെ ആദ്യമായി കണ്ടപ്പോള്‍ നാട്ടുകാര്‍ അമ്പരന്നു. പിന്നെ പടക്കം പൊട്ടിച്ചോടിച്ചു.

വനമേഖലയില്‍ നിന്ന് 45 കിലോമീറ്ററോളം അകലെയുള്ള തിരുവല്ലയിലേക്ക് എങ്ങനെ കാട്ടുപന്നിയെത്തിയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ലൈസന്‍സുള്ള ഷൂട്ടര്‍മാര്‍ക്കായുള്ള അന്വേഷണത്തിലാണ് പഞ്ചായത്ത്. ഇടിഞ്ഞില്ലം, സാമിപാലം, കുഴിവേലിപ്പുറം എന്നിവിടങ്ങളിലും കാട്ടുപന്നികള്‍ തമ്പടിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A herd of wild boars also reached Upper Kuttanad