അംഗൻവാടിക്കായി ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചിട്ട് ഒന്‍പത് മാസം പിന്നിടുമ്പോഴും കുരുന്നുകൾ അക്ഷരം പഠിക്കുന്നത് തകർച്ചാ ഭീഷണി നേരിടുന്ന വാടകക്കെട്ടിടത്തിൽ. ആലപ്പുഴ പുറക്കാട് പായൽക്കുളങ്ങരയിലാണ് കുഞ്ഞുങ്ങൾക്കും ജീവനക്കാർക്കും ഭീഷണിയായി അംഗൻവാടിക്കെട്ടിടം പ്രവർത്തിക്കുന്നത്. വഴി തർക്കത്തിന്‍റെ പേരിലാണ് പുതിയ അംഗൻവാടി കെട്ടിടം  തുറന്നുകൊടുക്കാത്തത്.

രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് പായൽ കുളങ്ങരയിലെ പുതിയ അംഗൻവാടി കെട്ടിടം . പണി പൂർത്തിയായിട്ട് 9 മാസമായി. എന്നാൽ ഇതുവരെ കെട്ടിടം തുറന്നു കൊടുത്തിട്ടില്ല. പരിസരം മുഴുവൻ കാടുപിടിച്ചു. ഇപ്പോഴും തകർച്ച ഭീഷണി നേരിടുന്ന വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. 

8 വർഷം മുൻപ് അംഗൻവാടിയിലെ ഒരു കുട്ടി വെള്ളത്തിൽ വീണു മരിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സുരക്ഷിതമെന്ന പേരിൽ വാടക കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റിയത്.. 2000 രൂപ പ്രതിമാസ വാടക നിരക്കിൽ ഒരു വീടിനോട് ചേർന്നാണ് അംഗൻവാടി കെട്ടിടം.  ഇതിന് ശേഷം തൊട്ടടുത്തു തന്നെ അംഗൻവാടിക്കായി പുതിയ കെട്ടിടവും നിർമിച്ചു. ലക്ഷങ്ങൾ ചിലവഴിച്ച പുതിയ കെട്ടിടം ഇപ്പോൾ നോക്കുകുത്തിയാണ്. കുട്ടികൾക്കായി വാങ്ങിയ ഫർണിച്ചറും കളിപ്പാട്ടങ്ങളുമൊക്കെ വീടിൻ്റെ മൂലയിൽ കൂട്ടിയിട്ടിരിക്കുകയാണ്. കെട്ടിടത്തിൻ്റെ തകർച്ചാ ഭീഷണി കാരണം പലരും അംഗൻവാടിയിലേക്ക് ഇപ്പോൾ കുട്ടികളെ അയയ്ക്കുന്നില്ല. 

children are still learning Akshara in a rented building that is threatened with collapse.: