TOPICS COVERED

ആലപ്പുഴയിൽ രക്തം പരിശോധിക്കാൻ നൽകിയ വയോധികന് ലഭിച്ചത് യുവാവിന്‍റെ രക്തത്തിന്‍റെയും  മൂത്രത്തിന്‍റെയും പരിശോധനാ ഫലം.  വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലാണ് പരിശോധനാ ഫലം മാറി നൽകിയത്. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി 80 വയസുള്ള കുഞ്ഞുമോനാണ് പരിശോധനാഫലം മാറി ലഭിച്ചത്.

മൂത്രാശയ രോഗമുള്ള കുഞ്ഞുമോൻ ബുധനാഴ്ച ആശുപത്രി യൂറോളജി ഒപിയിൽ പരിശോധനക്കെത്തിയിരുന്നു. രക്ത പരിശോധന നടത്തി ഫലവുമായി  രണ്ടാഴ്ചക്ക്  ശേഷം വരാൻ  ഡോക്ടർ നിർദേശിച്ചു ആശുപത്രി ലാബിൽ രക്തസാമ്പിൾ പരിശോധനക്കായി നൽകി. പരിശോധനാ ഫലം ലഭിച്ചപ്പോൾ

കാഴ്ച  പരിമിതിയുള്ള ഇദ്ദേഹത്തിന് പരിശോധനാ ഫലം വായിക്കാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയ ശേഷം മകൾ പരിശോധനാ ഫലം നോക്കിയപ്പോഴാണ് 44 വയസുള്ള രതീഷ് എന്നയാളുടെ രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും പരിശോധനാ ഫലമാണ് ലഭിച്ചതെന്ന് അറിഞ്ഞത്.

കുഞ്ഞുമോന്‍റെ മരുമകൻ നീർക്കുന്നം സ്വദേശിക്ലീറ്റസ് ലാബിലെത്തി ഇക്കാര്യം  പറഞ്ഞപ്പോൾ ജീവനക്കാരൻ ദേഷ്യപ്പെട്ടു. പരിശോധന ഫലം മാറിയതിനെക്കുറിച്ച് ക്ലീറ്റസ് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ENGLISH SUMMARY:

In Alappuzha, an elderly man who submitted his blood for testing received the test results of a young man's blood and urine instead