ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയില്‍ ഗർഭിണി വീണതിൽ പൊതുമരാമത്ത് ചീഫ് എൻജിനിയർ ഇന്ന് പൊതുമരാമത്ത് മന്ത്രിക്ക് റിപ്പോർട്ട് നൽകും. സ്ഥലത്ത് പരിശോധന നടത്തിയ ശേഷമുള്ള റിപ്പോർട്ടാണ് സമർപ്പിക്കുന്നത്. യുവതിയുടെ അശ്രദ്ധയും അപകട കാരണമായെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.
ആലപ്പുഴ നഗരത്തിൽ ഇന്ദിര ജംക്ഷ്ൻ ചാത്തനാട് റോഡിലെ ഓടയിൽ കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടാണ് ഗർഭിണി വീണത്. ഭർത്താവിനൊപ്പം തുണിക്കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. CC ടിവി ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതോടെ അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.
Also Read; 2013ലെ സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍; കോടികള്‍ നഷ്ടം: സീ ബേര്‍ഡ് സി.ഇ.ഒ
യുവതി മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഓട മുറിച്ചു കടക്കാൻ ശ്രമിച്ചതെന്നും ഇതും അപകടകാരണമായെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. എത്തായലും അപകടത്തിന് പിന്നാലെ റോഡിന്‍റെയും ഓടയുടെയും വളരെ വേഗത്തിൽ പൂർത്തിയാക്കാനാണ്. നേരത്തെ സ്ഥലത്ത് ഇല്ലാതിരുന്ന അപായ സൂചന ബോർഡുകളും ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ട്.