kollam-court-protest

കൊല്ലം കോടതിയില്‍ നിന്ന് കേസുകള്‍ ചവറ കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വരുംദിവസങ്ങളിലും കോടതി നടപടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് കൊല്ലം ബാര്‍ അസോസിയേഷന്‍റെ തീരുമാനം.

 

ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍,  കൊല്ലം, ചാത്തന്നൂർ എക്സൈസ് റെയ്ഞ്ചുകളിലെ അബ്കാരി കേസുകള്‍ ഇവയെല്ലാം കൊല്ലം കോടതിയിലായിരുന്നു എത്തിയിരുന്നത്. ഹൈക്കോടതിയില്‍ നിന്നുളള പുതിയ ഉത്തരവു പ്രകാരം ഇവയെല്ലാം ചവറ ഒന്നാംക്ളാസ് മജിസ്ട്രേറ്റുകോടതിയിലേക്ക് മാറ്റി. ഇതിനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം

കൊല്ലം കോടതിയില്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു. തുടർന്ന് ജില്ലാ ജഡ്ജിക്ക് നിവേദനം സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതു വരെ അനിശ്ചിതകാലത്തേക്ക് കോടതി നടപടികൾ ബഹിഷ്കരിക്കാനാണ് അഭിഭാഷകരുടെ യോഗം തീരുമാനമെടുത്തത്. 

കൊല്ലം ബാർ അസോസിയേഷനുമായി യാതൊരു ആലോചനയും ഇല്ലാതെയാണ് ഹൈക്കാടതി റജിസ്ട്രാര്‍ തീരുമാനമെടുത്തതെന്ന്  ബാർ അസോസിയേഷൻ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Advocates protesting against Kerala HC's decision to transfer cases to Chavara court. Will continue protest till withdrawal, says lawyers.