അധ്യാപകദിനത്തില്‍ കുട്ടികള്‍ക്കായി തിരുവാതിര കളിച്ച് അധ്യാപികമാര്‍. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു അധ്യാപികമാരുടെ മെഗാതിരുവാതിര.
ഓണാഘോഷം പോലെ അവരൊത്തുചേര്‍ന്നു. അധ്യാപകദിനം കളറാക്കിയത് അധ്യാപികമാരായിരുന്നു. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിന്റെ മുറ്റത്ത് നാല്‍പതു അധ്യാപികമാരാണ് തിരുവാതിരക്കളിയുടെ ഭാഗമായത്.
സ്‌കൂളിന്റെ നാല്‍പതാമത് വാര്‍ഷികമായതിനാല്‍ നാല്‍പ്പതുപേരുടെ തിരുവാതിര. ചുരുങ്ങിയ സമയം കൊണ്ടുളള പരിശീലനത്തിലൂടെയാണ് തിരുവാതിര മനോഹരമാക്കിയതെന്ന് അധ്യാപികമാര്‍ . കുട്ടികള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സഹായിച്ചെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു പറഞ്ഞു.
അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും ചുമതലകള്‍ വഹിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി പോത്തന്‍ ഉള്‍പ്പെടെയുളളവര്‍ നേതൃത്വം നല്‍കി. കോവിഡ് കാലത്ത് 120 അധ്യാപികമാര്‍ ഏകഭാരത് ശ്രേഷ്ഠഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിന്റെ നൃത്തരൂപം അവതരിപ്പിച്ചിരുന്നു.
സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്റെ സംഗീതജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തിന്റെ 25 ഗാനങ്ങള്‍ കോര്‍ത്തിണക്കി സ്‌കൂളിലെ 25 അധ്യാപികമാര്‍ ഗാനോപഹാരം തയാറാക്കിയും വേറിട്ടതാക്കിയിരുന്നു.