സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കൊല്ലത്ത് മെഗാ തിരുവാതിര. മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് എഴുതിയ തിരുവാതിരപ്പാട്ടിലായിരുന്നു തിരുവാതിരക്കളി. കൊല്ലത്തിന്റെ ചരിത്രം പറഞ്ഞ് രക്തസാക്ഷികളെ സ്മരിച്ചുകൊണ്ടുളളതായിരുന്നു തിരുവാതിരപ്പാട്ട്.
ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം കോർപറേഷൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശ്രാമം മൈതാനത്ത് മെഗാ തിരുവാതിര അവതരിപ്പിച്ചത്. സംസ്ഥാന സമ്മേളനത്തെയും അതിന് വേദിയാകുന്ന കൊല്ലത്തെയും പ്രകീർത്തിച്ചു കൊണ്ട് മുൻമേയർ പ്രസന്ന ഏണസ്റ്റ് രചിച്ച പാട്ടിനൊത്ത് നൂറിലധികംപേര്‍ ചുവടുവച്ചു. പാര്‍ട്ടി രക്തസാക്ഷികളെ സ്മരിച്ച്, ജില്ലയുടെ ചരിത്രം പറഞ്ഞ് എൽ ഡി എഫ് സർക്കാരിന് അഭിവാദ്യവും അര്‍പ്പിച്ചുളള തിരുവാതിരുപ്പാട്ട്