kiteschool

TOPICS COVERED

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഈ വർഷം  കേരളത്തിലെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്തത് പത്തനംതിട്ട ഇടയാറൻമുള എ.എം.എം. ഹയർ സെക്കണ്ടറി സ്കൂളിനെയാണ് .ഐടി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ നാടിന് കൂടി പകർന്നാണ് പുരസ്കാരത്തിേലേക്ക് എത്തിയത്.   രണ്ടുലക്ഷം രൂപയുടെ പുരസ്കാരം കഴിഞ്ഞദിവസം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 

 

വിവരസാങ്കേതികവിദ്യയുടെ വെളിച്ചം നാട്ടുകാർക്കും കൂടി പകർന്നാണ് ഈ നേട്ടത്തിലേക്ക് ഇടയാറൻമുള എ എം എം എച്ച് എസ് എസ് എത്തിയത്. 

വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തക‍ർ തുടങ്ങിയവരെയെല്ലാം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലേക്ക് ചേർത്തു.  ഐ.ടി. മേഖലയിൽ അറിവ് നേടിയ കുട്ടികളാണ് നാട്ടുകാർക്ക്  പരിശീലനം നൽകുന്നത്.

പ്രായമായ സ്ത്രീകളടക്കം  കീബോർഡിൽ ടൈപ്പ് ചെയ്യാനും  ഇൻറർനെറ്റ് ഉപയോഗിക്കാനും പഠിച്ചു. ഓൺലൈൻ, മൊബൈൽ തട്ടിപ്പുകളെ കുറിച്ച് നാട്ടുകാർക്ക് ബോധവൽക്കരണം നൽകി.ഓൺലൈൻ പണമിടപാടുകൾ പഠിപ്പിച്ചു. നാട്ടിലെ ലൈബ്രറികളിലേക്ക് ഡിജിറ്റലൈസേഷൻ എത്തിച്ചു. നാട്ടിലെ കലകൾ ഉൾപ്പെടുത്തിയുള്ള യൂട്യൂബ് ചാനലും കുട്ടികൾ തന്നെ തയ്യാറാക്കി. വിഡിയോഗ്രാഫിയിലും പേപ്പർ ബാഗ് നിർമ്മാണത്തിലും പരിശീലനം നൽകുന്നുണ്ട്. വരുംവർഷങ്ങളിലും ഈ സേവനവും നേട്ടവും തുടരുമെന്ന് വിദ്യാർത്ഥികളും അധ്യാപകരും പറയുന്നു.

ENGLISH SUMMARY:

Idayaranmula A.M Higher Secondary School has been selected as the best school in Kerala this year in the Little Kites project