wuarry

TOPICS COVERED

പത്തനംതിട്ട വികോട്ടയത്തെ പൂട്ടിയ പാറമട ഉപദ്രവമായിരുന്നു എന്നു നാട്ടുകാര്‍. താമസം വരെ മാറേണ്ടി വന്നു എന്നാണ് പരാതി. പാറമട കാരണം പ്രശ്നങ്ങളില്ലെന്നും അടച്ചത് കാരണം രണ്ടു വര്‍ഷമായി നൂറിലധികം കുടുംബങ്ങള്‍ പട്ടിണിയാണെന്നു തൊഴിലാളികളും പറയുന്നു. പാറമട തുറക്കാനുള്ള യോഗത്തില്‍ സിപിഎം നേതാവ് രാജു എബ്രഹാം പങ്കെടുത്തതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയിരിക്കുകയാണ്.  

 

ഇരുപത് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച അമ്പാടി പാറമട ഹൈക്കോടതി ഉത്തരവില്‍ രണ്ട് വര്‍ഷം മുന്‍പാണ് പൂട്ടിയത്. പാറമട കാരണം നീര്‍ച്ചാലുകള്‍ നശിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. നിരന്തരം പായുന്ന വാഹനങ്ങള്‍ കാരണം റോഡിലിറങ്ങാന്‍ കഴിയുന്നില്ല. സ്ഫോടനം വീടുകളെ ബാധിക്കുന്നു. വയനാട് ദുരന്തം കൂടി കണ്ടതോടെ കൂടുതല്‍ ഭയമായി.

പാറമട പൂട്ടിയതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണി ആയെന്ന് തൊഴിലാളികള്‍ പറയുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ നിന്ന് അകന്ന് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തനമെന്ന് 21 വര്‍ഷമായി അമ്പാടി ക്രഷറില്‍ ജോലി ചെയ്യുന്ന രാജേഷ് കുമാര്‍ പറയുന്നു സിപിഎം ലോക്കല്‍ക്കമ്മിറ്റി അടക്കം ഇടപെട്ട് പൂട്ടിച്ച പാറമട തുറക്കാനുള്ള യോഗത്തില്‍ രാജു എബ്രഹാം പങ്കെടുത്തത് പാര്‍ട്ടിയെ ആകെ ഞെട്ടിച്ചു. രാജിക്കത്ത് നല്‍കിയ ലോക്കല്‍ സെക്രട്ടറിയേയും നാല് ബ്രാഞ്ച് സെക്രട്ടറിമാരേയും മറ്റ് പ്രവര്‍ത്തകരേയും  അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം ജില്ലാ നേതൃത്വം.

The locals said that the locked paramada in Pathanamthitta was a nuisance: