elephant-atatck-05

TOPICS COVERED

പത്തനംതിട്ട സീതത്തോട്ടില്‍ ഓണത്തിന് വിളവെടുക്കാനിരുന്ന വാഴകളെല്ലാം കാട്ടാനക്കൂട്ടം തകര്‍ത്തു. കൃഷിയിടത്തിന് ചുറ്റുമുള്ള ഇരുമ്പു വേലി തകര്‍ത്താണ് ആനയെത്തിയത്.

കഴിഞ്ഞ രാത്രിയാണ് ആന ഇറങ്ങിയത്. കനത്ത മഴയായിരുന്നതിനാല്‍ പുലര്‍ച്ചെയാണ് ആനയുടെ സാന്നിധ്യം അറിഞ്ഞത്. ലൈറ്റടിച്ചു നോക്കിയപ്പോള്‍ ഒരാനയെ കണ്ടു. ബഹളം വച്ചപ്പോള്‍ വന്ന വഴിയേ മടങ്ങി. വടശേരിക്കര വനമേഖലയില്‍ നിന്നാണ് ആനവരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നൂറിലധികം വാഴകള്‍, ചീനി, ചേന തുടങ്ങി സര്വ കൃഷികളും നശിപ്പിച്ചു. വാഴക്കുലയ്ക്ക് നല്ല വിലയുള്ള കാലത്താണ് വലിയ കൃഷി നാശം. 80 വര്‍ഷത്തിലധികമായി ഇവിടെ താമസം തുടങ്ങിയിട്ടെന്നും അടുത്തിടെയാണ് കാട്ടാന ശല്യം കൂടിയതെന്നും നാട്ടുകാര്‍ പറയുന്നു.

വനാതിര്‍ത്തിയില്‍ 50 വര്‍ഷത്തിലധികം പഴക്കമുള്ള കിടങ്ങുണ്ടെങ്കിലും ഇതെല്ലാം നികന്നു. കിടങ്ങിന് വീതി കൂട്ടാമെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം. സൗരോര്‍ജവേലിയും ഉറപ്പുകൊടുത്തു.  പാലനില്‍ക്കുന്നതില്‍ മുതല്‍ തേക്ക് പ്ലാന്‍റേഷന്‍ വരെ 350 മീറ്ററിലാണ് ഉടന്‍ കിടങ്ങ് ശരിയാക്കേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. 

 
elephants stole everything they found; Farmers in despair: