തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇരിപ്പിടങ്ങള്‍ തകര്‍ന്ന് നാലുവര്‍ഷം പിന്നിടുമ്പോഴും നടപടിയില്ല. പലഭാഗത്തേയും ഇരിപ്പിടങ്ങളില്‍ പകുതിയും ഉപയോഗശൂന്യമായി. ഇതോടെ പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ ഇരിക്കാന്‍ ഊഴം കാത്തുനില്‍ക്കേണ്ട സ്ഥിതിയിലാണ്. കെഎസ്ആര്‍ടിസിക്കാണ് സംരക്ഷണച്ചുമതലയെന്നാണ് കസേരകള്‍ സ്ഥാപിച്ച കെടിഡിഎഫ്സിയുടെ വാദം..
ഇവിടെയൊരു കസേരയുണ്ടായിരുന്നു. ഇവിടെ മാത്രമല്ല, ഇങ്ങനെ നിരവധി കസേരകളാണ് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇരുമ്പുകമ്പികളായി രൂപാന്തരപ്പെട്ടത്. യാത്രക്കാര്‍ പരാതി പറഞ്ഞുമടുത്തു. ഒടുവില്‍ ചുമടുതാങ്ങിയും ഫൂട്ട് റെസ്റ്റുമൊക്കെയാക്കി (ഇതിന്‍റെ വിഷ്വല്‍ വാട്സാപ്പിലുണ്ട്) ഉപയോഗിക്കാന്‍ തുടങ്ങി. വിശ്രമമുറി പോലും ഇല്ലാത്ത ഇവിടെ സീറ്റ് കിട്ടാത്തവര്‍ നിന്നും നടന്നും ചാരിനിന്നും സമയം തീര്‍ക്കുന്നത് സ്ഥിരം കാഴ്ച.
64 കോടി രൂപ മുടക്കി 2014ല്‍ കെടിഡിഎഫ്സി കെട്ടിടസമുച്ചയം പണിതപ്പോള്‍ അതിനോടൊപ്പം സ്ഥാപിച്ചതാണ് യാത്രക്കാര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍. ഇവ സംരക്ഷിക്കേണ്ടത് കെഎസ്ആര്‍ടിസിയാണെന്നാണ് കെടിഡിഎഫ്എസിയുടെ നിലപാട്..