farmer-complaint

TOPICS COVERED

പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്തില്‍ മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ പൂച്ചക്കുളം സ്വദേശിനി ലേഖയുടെ സ്ഥലത്തേക്ക് ഓടവെള്ളം തിരിച്ചുവിട്ട് കൃഷി നശിപ്പിച്ചെന്ന് പരാതി. പഞ്ചായത്ത് അംഗത്തിനെതിരെ അടക്കമാണ്  പരാതി നല്‍കിയിരിക്കുന്നത്. നേരത്തെയുള്ള വെള്ളച്ചാല്‍ ആണെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.

 

കരിമാന്‍തോട് പൂച്ചക്കുളത്ത് ലേഖ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്തേക്കാണ് ഓട തിരിച്ചു വിട്ടത്. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് അംഗം സുലേഖയും ചില നാട്ടുകാരും ചേര്‍ന്ന് വെള്ളം പറമ്പിലൂടെ തിരിച്ചു വിട്ടു എന്നാണ് തണ്ണിത്തോട് പൊലീസില്‍ നല്‍കിയ പരാതി. ഇത് ചോദ്യം ചെയ്തതിന് അയല്‍ക്കാര്‍ മര്‍ദിച്ചു എന്നും ലേഖ പറയുന്നു. ആറ് മാസമായി സ്ഥലം പാട്ടത്തിനെടുത്തിട്ട്. കൃഷിയില്‍ ലാഭം ഉണ്ടായാലും ഇല്ലെങ്കിലും പാട്ടം നല്‍കണം എന്നും ലേഖ പറയുന്നു. മഴവെള്ളം കുത്തിയൊലിച്ച് വന്നതോടം കൃഷിയിടത്തില്‍ നിര്‍മിച്ച കുളം വരെ നികന്നു. കൃഷിക്ക് ശേഷം ഫലവൃക്ഷ തൈകള്‍ നട്ട് സ്ഥലം കൈമാറണം എന്നാണ് പാട്ട വ്യവസ്ഥ. കൃഷി നശിച്ചതോടെ ആകെ പ്രതിസന്ധിയിലായി. 

എന്നാല്‍ റോഡ് സംരക്ഷിക്കാന്‍ പഴയ ചാലിലൂടെ വെള്ളം തിരിച്ചു വിട്ടതേ ഉള്ളു എന്നാണ് പഞ്ചായത്ത് അംഗം സുലേഖ പറയുന്നത്. രണ്ടടി സ്ഥലം ഇതിനായി മാറ്റിയാല്‍ മതിയെന്നും സ്ഥലം ഉടമയ്ക്ക് ഇത് അറിയാം എന്നുമാണ് പഞ്ചായത്ത് അംഗത്തിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Pathanamthitta farmer complaint