anwar-sujith

TOPICS COVERED

പി.വി.അൻവർ എംഎൽഎയോടു സഹായം അഭ്യർഥിച്ചു പത്തനംതിട്ട എസ്പി സുജിത്ദാസിന്റെ ഫോൺ കോൾ. സംഭാഷണത്തിന്റെ റെക്കോർഡിങ് പുറത്തുവന്നു. പ്രതികരണത്തിനായി സുജിത്ദാസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത്ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണു സുജിത്ദാസ് സംഭാഷണം തുടങ്ങുന്നത്.

സുജിത് ദാസ്: ‘എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25–ാം വയസ്സിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാൽ എന്നും കടപ്പെട്ടവനായിരിക്കും’.ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ, എസ്.ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിനു പി.വി.അൻവറിനെ സുജിത്ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

Pathanamthitta SP Sujitdas's phone call requesting help from PV Anwar MLA: