panchayath-member-burning

TOPICS COVERED

പത്തനംതിട്ട അടൂരിൽ വാഹനം കത്തിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട പഞ്ചായത്ത് അംഗം അറസ്റ്റിലായി. ഏനാദിമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശങ്കർ രാജ് മാരൂർ ആണ് അറസ്റ്റിലായത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ കാറും മറ്റൊരാളുടെ ബൈക്കും കത്തിച്ച കേസിലാണ് അറസ്റ്റ്. 

രാഷ്ട്രീയ വിരോധത്തിൽ ആയിരുന്നു ആക്രമണങ്ങൾ. 2013 ഡിസംബറിലെ   കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കോടതി വാറണ്ട്. പുറപ്പെടുവിച്ചെങ്കിലും ഹാജരായില്ല.  ഇന്നലെ ഏനാത്ത് പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതി ജിതിനും അറസ്റ്റിൽ ആയിട്ടുണ്ട്.