ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാരെ വലച്ചു നടത്തിയ ശബരിമലയിലെ ഡോളി സമരം പിന്‍വലിച്ചു. എഡിഎമ്മുമായ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം . ഡോളി സമരത്തില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
നാളെമുതല്‍ ഡോളി സര്‍വീസിനു പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനിരിക്കെയാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. 80 കിലോവരെ തൂക്കത്തിനു 4000 രൂപയും, നൂറുകിലോ വരെ ഭാരത്തിനു 5000 രൂപയും, നൂറിനു മുകളില്‍ 6000 രൂപയും ഈടാക്കാനായിരുന്നു തീരുമാനം. 125 രൂപ ദേവസ്വം ബോര്‍ഡ് ഈടാക്കും. നിലവിലുള്ള തുക അപര്യാപതമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികളുടെ സമരം. ചര്‍ച്ച നടത്താമെന്ന എഡിഎമ്മിന്‍റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരമറിയാതെ ഇരു വശത്തേയും പണം അടയ്ക്കാതെ ഡോളിയിലെത്തിയ ഭക്തരാണ് കുടുങ്ങിയത്. പിന്നീട് ഇവരെ എ. ഡി.എം ഇടപെട്ട് കര്‍മസേനയുടെ സഹായത്തോടെ സ്ട്രെച്ചറിലാണ് ഇദ്ദേഹത്തെ പമ്പയിലേക്കെത്തിച്ചത്.