TOPICS COVERED

റോഡ് കരാറുകാരന് മെറ്റലിടാൻ സ്‌ഥലം കൊടുത്ത് കുടുങ്ങിയിരിക്കുകയാണ് പത്തനംതിട്ട ചിക്കനാൽ സ്വദേശികൾ. രണ്ടാഴ്‌ചത്തേക്ക് എന്ന് പറഞ്ഞ് ലോഡ് കണക്കിന് മെറ്റൽ ഇട്ടുപോയിട്ട് രണ്ടു വർഷം കഴിഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ കരാറുകാരനാണ് ഈ ചതി ചെയ്‌തത് ചിക്കനാൽ - ഊന്നുകൽ റോഡ് വീതി കൂട്ടാൻ മെറ്റൽ നിരത്തി തൊട്ടുപിന്നാലെ ജൽ ജീവൻ മിഷന്‍റെ പൈപ്പിടാനുള്ള പണി തുടങ്ങി ഇതോടെ മെറ്റൽ മാറ്റേണ്ടി വന്നു. രണ്ടാഴ്‌ചത്തേക്ക്‌ മെറ്റൽ ബൈജുവിന്‍റെ സ്‌ഥലത്ത് ഇട്ടോട്ടെ എന്ന് ചോദിച്ചു വീടിനു മുന്നിലെ റോഡല്ലെ പണി നടക്കട്ടെ എന്ന് കരുതി 35 സെന്‍ററ് സ്‌ഥലം വിട്ടു കൊടുത്തു. മലപോലെ മെറ്റൽക്കുനകൾ നിറഞ്ഞു. രണ്ടാഴ്‌ച നീണ്ട് രണ്ടു വർഷം കഴിഞ്ഞു മെറ്റൽ കാടു മൂടി കരാറുകാരൻ ടെണ്ടറും ഒഴിഞ്ഞതോടെ മെറ്റൽക്കുനകൾ അനാഥമായി പൊതുമരാമത്ത് വകുപ്പും തിരിഞ്ഞു നോക്കുന്നില്ല

ബൈജുവിന്റെ തൊട്ടടുത്തുള്ള താമസക്കാരനായ അലക്സ് സാമുവൽ ബന്ധുവിന്‍റെ 20 സെന്റിൽ മെറ്റൽ സാധനങ്ങൾ പൊതുമരാമത്ത് വകുപ്പിന്‍റേതാണെന്നും ഇനി മെറ്റലിൽ തൊടില്ലെന്നും പറഞ്ഞു പറ്റിച്ച കരാറുകാരൻ പറഞ്ഞു. മെറ്റൽ ഉടൻ മാറ്റാനാവില്ലെന്നും മെറ്റൽ നഷ്‌ടപ്പെട്ടാൽ കേസാവുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തകർന്ന റോഡ് എന്ന് നന്നാക്കുമെന്നോ ഈ മെറ്റൽ ഇനി ഉപയോഗിക്കാനാകുമോഎന്നും വ്യക്തമല്ല

ENGLISH SUMMARY:

Residents of Pathanamthitta Chikanal are stuck after giving the site to the road contractor to dump metal. It's been two years since I dumped loads of metal for two weeks.