പ്രവാസിയായ യുവസംരംഭകന്‍റെ ഫാമിലെ പശുവിനെ വെട്ടിയ കേസില്‍ അന്വേഷണം. കഴിഞ്ഞ രാത്രിയാണ് പത്തനംതിട്ട റാന്നി ഈട്ടിച്ചുവട് സ്വദേശി ഷാജുവിന്‍റെ ഫാമിലെ പശുവിന്‍റെ കഴുത്തില്‍ വെട്ടിയത്. റാന്നി പൊലീസാണ് അന്വേഷണം.
കഴിഞ്ഞ ദിവസം രാവിലെ പശുക്കളെ പുറത്തിറക്കിയപ്പോഴാണ് ഒരു പശുവിന്‍റെ കഴുത്തിലെ മുറിവ് കണ്ടത്.ഡോക്ടറുടെ പരിശോധനയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് വെട്ടിയതെന്ന് മനസിലായി .മറ്റു പശുക്കള്‍ക്ക് പരുക്കില്ല.വിദേശത്തായിരുന്ന ഷാജുവിന്‍റെ കുടുംബ സ്വത്തായ രണ്ടേക്കര്‍ ഭൂമിയിലാണ് ഫാംതുടങ്ങിയത്
സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് അക്രമി എത്തിയതെന്ന് സംശയിക്കുന്നു.ആരുമായും ശത്രുതയില്ലെന്ന് ഷാജു പറയുന്നു.പശു,ആട്,കോഴി,താറാവ് തുടഹ്ങി മറ്റ് കാര്‍ഷിക വിളകളടക്കം ഉണ്ട്.പശുവിന് വെട്ടേറ്റതോടെ ഷാജുവും ഫാമിലെ രണ്ട് സഹായികളും രാത്രിയും കാവലിരിക്കുകയാണ്.