ഒന്‍പത് മക്കാബിയന്‍ വിശുദ്ധ ഗ്രന്ഥങ്ങളും ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച് പത്തനംതിട്ട പെരിങ്ങനാട് മര്‍ത്തശ്‌മുനി ഓര്‍ത്തഡോക്സ് ദേവാലയം. ഏറെക്കാലത്തെ ശ്രമഫലമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പെരുന്നാളിന് ശ്മുനി വിളക്ക് തെളിയുന്ന ദേവാലയം കൂടിയാണ് ഇവിടം.
നാലു വര്‍ഷത്തോളം നീണ്ട ശ്രമഫലമായാണ് മക്കാബിയന്‍ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.പതിനാറു പേരാണ് ഇതിനായി പരിശ്രമിച്ചത്.ഗ്രീക്ക്,സുറിയാനി,അറബി,ഹീബ്രു തുടങ്ങി മൂലഭാഷയിലുള്ള പുസ്തകങ്ങളാണ് വിവര്‍ത്തനം ചെയ്തത്. ഇതുവരെ രണ്ട് മക്കാബി ഗ്രന്ഥങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ലഭ്യമായിരുന്നത് എന്ന് പുരോഹിതര്‍ പറയുന്നു.
ഒന്‍പത് മദ്ധ്യസ്ഥരുടെ സങ്കല്‍പ്പത്തില്‍9 ദിവസം പ്രത്യേക ശ്മുനി വിളക്ക് തെളിയിക്കുന്ന ദേവാലയം കൂടിയാണിത്. വചനത്തില്‍ വേരൂന്നിയ വൃക്ഷം എന്ന സങ്കല്‍പത്തിലാണ് നാല് അടി വീതം ഉയരവും വീതിയും ഒന്‍പത് വിളക്കു കാലുകളുമുള്ള വിളക്ക്. 280 കിലോ തൂക്കമുള്ള വിളക്ക് പെരുന്നാള്‍ കാലത്ത് മാത്രമാണ് പുറത്തെടുക്കുന്നത്.ഏഴ് മക്കള്‍ക്കും മാതാവിനും ഗുരുവിനും എന്ന സങ്കല്‍പ്പത്തില്‍ തിരി തെളിച്ച് ഒന്‍പതാം ദിവസമാണ് മര്‍ത്തശ് മുനിയമ്മയുടെ തിരി തെളിയുന്നത്.