navathi

TOPICS COVERED

പത്തനംതിട്ട പന്തളം തിരുവാഭരണ പേടക വാഹകസംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള നവതിയുടെ നിറവിൽ. കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ശബരിമല മകരവിളക്കിനുള്ള തിരുവാഭരണ ഘോഷയാത്രയുടെ പ്രധാന നേത്യത്വം വഹിക്കുന്നത് ഗംഗാധരൻ പിള്ളയാണ്. പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന നവതി ആഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

അച്ഛനൊപ്പം 18ആം വയസ്സിൽ പേടകം ശിരസ്സിലേറ്റി തുടങ്ങിയതാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള. കൊടും വനത്തിലെ പരമ്പരാഗത പാതയിലൂടെയുള്ള യാത്ര. ആറു പേർ മാത്രമുള്ള സംഘം. വെളിച്ചത്തിനാകട്ടെ അന്ന് തീപ്പന്തം മാത്രം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ അനുഭവങ്ങൾ ഒരുപാടുണ്ട് ഗംഗാധരൻ പിള്ളയ്ക്ക്. നാലു പൊലീസുകാരുടെ അകമ്പടിയിലായിരുന്നു പേടകം കൊണ്ടുപോയിരുന്നത്. ഇന്ന് പേടക വാഹക സംഘത്തിൽ ആളുകൂടി. സുരക്ഷയും വർധിപ്പിച്ചു. അയ്യപ്പൻറെ അനുഗ്രഹത്തിലാണ് ഇപ്പോഴും പ്രായത്തിന്റെ അവശതകൾ മറന്ന് പേടകവാഹകനായി തുടരുന്നതെന്ന് കുളത്തിനാൽ ഗംഗാധരൻ പിള്ള. ആകുന്ന കാലമത്രയും പ്രിയ ഭഗവാൻറെ തിരുവാഭരണം ശിരസ്സിലേറ്റാൻ ആരോഗ്യം നൽകണമെന്ന പ്രാർഥനയിലാണ് കുളത്തിനാൽ ഗംഗാധരൻ പിള്ള. മൂത്തമകൻ ഉണ്ണി കുളത്തിനാലും ഇപ്പോൾ സംഘത്തിൻറെ നേതൃനിരയിലുണ്ട്.

ENGLISH SUMMARY:

Gangadharan Pillai Turns 90.