പത്തനംതിട്ട സീതത്തോട് മേഖലയില്‍ കക്കാട്ടാറ് വറ്റിവരണ്ടതോടെ തീരങ്ങളില്‍ കടുത്ത ജലക്ഷാമം.വരള്‍ച്ചയ്ക്കൊപ്പം ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണി കൂടി തുടങ്ങിയതാണ് വെള്ളം തീരെ ഇല്ലാതാവാന്‍ കാരണം
ഒരാഴ്ചയായി കക്കാട്ടാറ്റില്‍ ചെറിയ ഒരു നീര്‍ച്ചാല്‍ മാത്രമാണ് ഉള്ളത്. കക്കാട് ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോല്‍പദനം ഒഴുക്കുന്ന വെള്ളം കക്കാട്ടാര്‍ വഴിയാണ് പമ്പയിലെത്തുന്നത്.പണിക്കായി അണക്കെട്ട് അടച്ചു.ഒപ്പം വേനല്‍കൂടി കനത്തതോടെയാണ് നദി ഇല്ലാതായത്. തീരത്തെ ജനങ്ങഴാണ് ആഴ്ചകളായി ദുരിതത്തിലായത്.കക്കാട്ടാറിന്‍റെ തീരത്തെ കിണറുകളിലെ വെള്ളമാണ് വേനല്‍ക്കാലത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നത്.വെള്ളം ശേഖരിക്കുന്നതിനായി അള്ളുങ്കല്‍ ഭാഗത്ത് ഒട്ടേറെ കിണറുകളും കുളങ്ങളും ഉണ്ട്.കക്കാട്ടാറ് വരണ്തോടെ തീരത്തെ കിണറുകളും വറ്റി.
പലരും വെള്ളംതേടി സമീപ പഞ്ചായത്തുകളില്‍ പോകേണ്ട സ്ഥിതിയാണ്.വളര്‍ത്തു മൃഗങ്ങള്‍ക്ക് കൊടുക്കാനും വെള്ളം ഇല്ലാതെ ആയി.മുകളിലെ വെള്ളം നിലച്ചതോടെ സ്വകാര്യ ജലവൈദ്യുതപദ്ധതികള്‍ വെള്ളമില്ലാതെ അടച്ചു.കക്കാട്ടാറ്റില്‍ മാത്രമല്ല ഈ വെള്ളം എത്താത്തതിനാല്‍ പമ്പയും വരണ്ടുകിടക്കുകയാണ്.