dog-attack

തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിക്കുളളില്‍  വാക്സീന്‍ എടുക്കാനെത്തിയ പെണ്‍കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു. 10 വയസുകാരിയുടെ തുടയില്‍ ആഴത്തില്‍ മുറിവേറ്റു.  പൊളിഞ്ഞ ചുറ്റുമതില്‍ കെട്ടാന്‍ ജില്ലാ പഞ്ചായത്ത് അധികൃതരോടും 

തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ കോര്‍പറേഷനോടും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.

പേരൂര്‍ക്കട സ്വദേശിനി ശിവരുദ്ര 10 വയസിലെ കുത്തിവയ്പെടുക്കാന്‍ ആശുപത്രിയിലെത്തിയതായിരുന്നു. കുത്തിവയ്പ് എടുത്ത് പുറത്തിറങ്ങുമ്പോള്‍ ആശുപത്രി കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയില്‍ വച്ചാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇടത് തുടയിലാണ് ആഴത്തില്‍ പരുക്കേറ്റത്. മൂന്ന് നായ്ക്കള്‍ കുട്ടിയെ ഓടിച്ചിട്ട് കടിച്ചെന്ന് അമ്മ പറഞ്ഞു. 

ആശുപത്രിയില്‍ ഞങ്ങളെത്തുമ്പോഴും കോമ്പൗണ്ടിനുളളില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്നുണ്ടായിരുന്നു. ആശുപത്രിയുടെ ചുറ്റുമതില്‍ പലയിടത്തും പൊളിഞ്ഞു കിടക്കുന്ന നിലയിലാണ്.

സംസ്ഥാനമൊട്ടാകെ നൂറു കണക്കിന് ആളുകള്‍ക്ക് ദിവസവും തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നുണ്ട്. തെരുവുനായ്ക്കള്‍ക്ക് പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകളൊരുക്കുമെന്നതുള്‍പ്പെടെ സര്‍ക്കാര്‍ വാഗ്ദാനങ്ങൊന്നും നടപ്പായിട്ടില്ല.

ENGLISH SUMMARY:

A group of street dogs attacked the girl who came to get the vaccine