Image∙ Shutterstock - 1

TOPICS COVERED

വര്‍ക്കലയുടെ മുഖഛായയായ പൈതൃക കുന്നുകള്‍ നാശത്തിന്‍റെ വക്കില്‍. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച കുന്നുകളാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ ജീവന്‍വരെ അപകടത്തിലാക്കും വിധം ക്ലിഫിന്‍റെ പലമേഖലകളും അതീവ അപകടാവസ്ഥയിലാണ്. 

 

പാരിസ്ഥിതികമായ അനവധി അപൂര്‍വ്വതകളും പ്രത്യേകതകളുമുള്ള ഭൂപ്രദേശമാണ് വര്‍ക്കല ക്ലിഫ്. പക്ഷെ ഈ പൈതൃക കുന്നുകള്‍ ഇന്ന് നാശത്തിന്‍റെ വക്കിലാണ്. ഏഴര കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ക്ലിഫിന്‍റെ ദക്ഷിണ ഭാഗത്താണ് ഏറ്റവും കൂടതല്‍ നാശം സംഭവിച്ചത്. റിസോര്‍ട്ടുകളും റസ്റ്ററന്‍റുകളും ഉള്‍പ്പെടേ പലകെട്ടിടങ്ങളും നില്‍ക്കുന്നത് ഏത് സമയവും തകര്‍ന്ന് വീഴാവുന്ന ക്ലിഫിന്‍റെ മുനമ്പിലാണ്. 

ക്ലിഫിന്‍റെ വടക്ക് ഭാഗത്ത് ഇടിവ് കുറവാണെങ്കിലും അപകട മേഖലകള്‍ നിരവധിയുണ്ട്. വിനോദസഞ്ചാരികള്‍ കാഴ്ചകള്‍ കണ്ടാസ്വദിച്ച് നടക്കുന്ന നടപ്പാതയും, ഹെലിപ്പാടുമൊക്കെ അപകട മുനമ്പിലാണ് നില്‍ക്കുന്നത്. 

ENGLISH SUMMARY:

Varkala hills in danger; lot of tourism potential