bank-death

കഴിഞ്ഞ ദിവസം ഉപരോധസമരം നടന്ന ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻന്‍റ് സഹകരണ സംഘത്തിൽ നടക്കുന്നത് അടിമുടി ക്രമക്കേട് .നിക്ഷേപകർക്ക് പണവും തിരികെ നൽകുന്നില്ല.  പണം ചോദിച്ചെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതി. ക്രമക്കേടുകളിലുള്ള പരാതിയിൽ സഹകരണ വകുപ്പിൻ്റെ അന്വേഷണവും കാര്യക്ഷമമല്ല.

 

ഇവർക്ക് മാത്രമല്ല,ഈ അംഗിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിലെ നിക്ഷേപകരുടെ ഭൂരിഭാഗത്തിനും സമാനമായ അവസ്ഥയാണ്. സഹകരണ വകുപ്പിനു പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോയില്ല. സെക്ഷൻ 65 പ്രകാരം അന്വേഷണം നടക്കുമ്പോഴും സഹകരണ സംഘം പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുകയായിരുന്നു. സഹകരണ സംഘം പ്രസിഡൻ്റ് അണിയൂർ ജയകുമാറിനെതിരെയും നിക്ഷേപകർ പരാതി ഉന്നയിച്ചിരുന്നു. 

നിക്ഷേപവും, ജാമ്യവസ്തുവകകളുടെ രേഖകളും ആവശ്യപ്പെട്ടെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് പരാതിയായുണ്ട്. എന്നാൽ സ്വാധീനം ഉപയോഗിച്ച് പ്രസിഡൻ്റ് അണിയൂർ ജയകുമാർ തേയ്ച്ചു മാച്ച് കളഞ്ഞെന്നും നിക്ഷേപകർ ആക്ഷേപമായി ഉന്നയിക്കുന്നുണ്ട്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന സഹകരണ റജിസ്ട്രാർ കഴിഞ്ഞ ദിവസം നിക്ഷേപകർക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ രാപ്പകൽ സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകർ.

ENGLISH SUMMARY:

A lot of disorder is going on in the Chembazaranti Agricultural Improvement Cooperative Society, where the boycott was held the other day.